കണ്ണൂർ :- കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ നടത്തുന്ന മൂകാംബിക തീർത്ഥാടന യാത്രയിൽ സീറ്റുകൾ ഒഴിവുണ്ട്. ജനുവരി 31ന് രാത്രി 8.30 ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ നാലിന് കൊല്ലൂരിൽ എത്തിച്ചേരും.
അന്ന് ക്ഷേത്രദർശനത്തിനൊപ്പം കുടജാദ്രിയാത്രയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ആറിന് കൊല്ലൂരിൽ നിന്നും പുറപ്പെട്ട് ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രങ്ങൾ ദർശിച്ച് വൈകുന്നേരം ബേക്കൽ ഫോർട്ട് സന്ദർശിച്ചു രാത്രി എട്ടിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. ഫോൺ: 9497007857, 8089463675