മയ്യിൽ :- ഭക്ഷ്യധാന്യങ്ങൾ ഇല്ലാതെ സംസ്ഥാനത്ത് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നതിനെതിരെയും സർക്കാർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാനം പ്രകാരം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ റേഷൻ കടക്കു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. മയ്യിൽ മണ്ഡലം പ്രസിഡണ്ട് സി.എച്ച് മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ KSSPA സംസ്ഥാന കമ്മിറ്റി അംഗം കെ.സി രാജൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
തുടർന്ന് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.സി രമണി ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.കെ ബാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് നാസർ കോറളായി, ജനറൽ സെക്രട്ടറി ജിനേഷ് ചേപ്പാടി, തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ മജീദ് കരക്കണ്ടം, അജയൻ.കെ, ജനറൽ സെക്രട്ടറിമാരായ ഫാത്തിമ യു.പി, മുഹമ്മദ് കുഞ്ഞ് കെ.വി , വിഷ്ണു സി.വി, ബൂത്ത് പ്രസിഡണ്ടുമാരായ അഷറഫ് തേയില വളപ്പ്, രഞ്ജിത്ത് പെരുമാച്ചേരി, ഇബ്രാഹിം ടി.എം, ഫായിം എരിഞ്ഞിക്കടവ്, മുസമ്മിൽ, മമ്മു കോർളായി, മുഹമ്മദ് കോട്ടപൊയിൽ, ശ്രീജ, ആതിര തുടങ്ങിയവർ പങ്കെടുത്തു.