മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & CRC മയ്യിലിന്റെ വയോജനവേദിയുടെ നേതൃത്വത്തിൽ ഗായകൻ പി.ജയചന്ദ്രൻ അനുസ്മരണം നാളെ ജനുവരി 29 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് CRC ഹാളിൽ നടക്കും. കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് നാദം മുരളി അനുസ്മരണ പ്രഭാഷണം നടത്തും.