കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി റേഷൻ കടക്ക് മുന്നിൽ ധർണ്ണ നടത്തി


കുറ്റ്യാട്ടൂർ:-  '
അരി എവിടെ സർക്കാറെ?' എന്ന മുദ്രാവാക്യവുമായി റേഷൻസാധനങ്ങൾ ഇല്ലാതെ കാലിയായ റേഷൻ കടകൾക്കു മുമ്പിൽ അടിയന്തരമായും ഭക്ഷ്യവിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിസിസിയുടെ ആഹ്വാനപ്രകാരം കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തരിയേരി റേഷൻകടക്ക് മുന്നിൽ  ധർണ്ണാസമരം നടത്തി.

ധർണ്ണാസമരം കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്‌ കെപി ശശിധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌  പികെ വിനോദ് അധ്യക്ഷത വഹിച്ചു വി പത്മനാഭൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി എൻവി നാരായണൻ സ്വാഗതവും കെപി അനീഷ് കുമാർ നന്ദിയും പറഞ്ഞു.


Previous Post Next Post