കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരയും മെഗാ ഒപ്പനയും കാഴ്ചക്കാരുടെ മനം കവർന്നു.
രാവിലെ നടന്ന അംഗൻവാടി കുട്ടികളുടെയും പ്രീപ്രൈമറി കുട്ടികളുടെയും കലാപരിപാടികൾ 'കിഡ്സ് ഫെസ്റ്റ് ' എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി.എം പ്രസീത ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.ജി കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടത്തി. കളറിംഗ് മത്സര വിജയികൾക്കുള്ള സമ്മാനവും നൽകി.