തീവണ്ടികളുടെ വേഗം കൂട്ടി റെയിൽവേ


കണ്ണൂർ :- തീവണ്ടികളുടെ വേഗം മണിക്കൂറിൽ 130 കിലോമീറ്ററിലെത്തിച്ച് റെയിൽവേ. ഇന്ത്യയിലെ 2000 കിലോ മീറ്റർ പാളത്തിലാണ് തീവണ്ടികൾ ഈ വേഗത്തിലോടുന്നത്.7200 കിലോമീറ്റർ പാളത്തിൽ മണിക്കൂറിൽ 110 കിലോമീറ്ററാണ് വേഗം. ഇതിനായി 6200 കിലോമീറ്റർ പാളം പുതുക്കി. പുതിയ ലൈൻ അടക്കം 3433 കിലോമീറ്റർ കമ്മിഷൻ ചെയ്തു.

എന്നാൽ കേരളത്തിലെ പരമാവധി വേഗം 130-ൽ എത്തിയില്ല. ഷൊർണൂർ -മംഗളൂരു റൂട്ടിൽ മണിക്കൂറിൽ 110 കിലോമീറ്ററാണ്. വളവുകൾ നിവർത്തിയും പാളം ബലപ്പെടുത്തിയും 2025-ൽ വേഗം 130 കിലോമീറ്ററായി ഉയർത്തും. ദക്ഷിണ റെയിൽവേയിൽ ഈ വർഷം 144 തീവണ്ടികൾ വേഗം കൂട്ടി ഓടുന്നുണ്ട്.

130 കിലോമീറ്റർ വേഗം കൂട്ടാനുള്ള റെയിൽവേ മന്ത്രാലയത്തിൻ്റെ പദ്ധതിയിൽ 58 റൂട്ടുകളിൽ പാത നവീകരിക്കുന്നുണ്ട്. ഇതിൽ കേരളത്തിൽ തിരുവനന്തപുരം-കോഴിക്കോട് (400 കിലോമീറ്റർ), കണ്ണൂർ-കോഴിക്കോട് (89 കിലോമീറ്റർ) എന്നിവ ഉൾപ്പെടുന്നു. പുതിയ സിഗ്‌നലിങ് സംവിധാനം, വളവ് നികത്തൽ, പാളം-പാലം അറ്റകുറ്റപ്പണി എന്നിവ ഉൾപെടും.

Previous Post Next Post