വളക്കൈയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥി മരണപ്പെട്ടു ; ഒരു കുട്ടിയുടെ നില ഗുരുതരം, നിരവധിപേർക്ക് പരിക്ക്


തളിപ്പറമ്പ് :- വളക്കൈയിൽ സ്‌കൂൾ ബസ് മറിഞ്ഞ്  ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത് . അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമായ തുടരുന്നു. കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിന്റെ സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. 

ഇന്ന് വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. വളക്കൈ പാലത്തിന് സമീപത്ത് ഇറക്കത്തിൽ ബസ് നിയന്ത്രണം വിട്ട്മറിയുകയായിരുന്നു. അപകടം നടക്കുമ്പോൾ ഇരുപതോളം വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. 



Previous Post Next Post