കാസർഗോഡ് :- മഹാകുംഭമേള പ്രമാണിച്ച് മംഗളൂരു സെൻട്രലിൽ നിന്ന് വാരാണസിയിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികൾ അനുവദിച്ചു. മംഗളൂരു-വാരാണസി സ്പെഷ്യൽ തീവണ്ടി (06019) 18, ഫെബ്രുവരി 15 തീയതികളിൽ മംഗളൂരുവിൽ നിന്ന് പുലർച്ചെ 4.15-ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ച കഴിഞ്ഞ് 2.50-ന് വാരാണാസിയിൽ എത്തും. കാസർഗോഡ്, നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിർത്തും.
രാവിലെ 4.57-ന് കാസർഗോഡ്, 5.27-ന് നീലേശ്വരം, 5.55- ന് പയ്യന്നൂർ, 6.30-ന് കണ്ണൂർ, 6.48 തലശ്ശേരി എന്നിങ്ങനെയാണ് സമയക്രമം. വാരാണസി-മംഗളൂരു (06020) പ്രത്യേക വണ്ടി 21, ഫെബ്രുവരി 18 തീയതികളിൽ വൈകിട്ട് 6.20-ന് വാരാണസിയിൽ നിന്ന് പുറപ്പെട്ട് നാലാംദിനം പുലർച്ചെ 2.30-ന് മംഗളൂരുവിൽ എത്തും.