കുട്ടികളെ ബാധിക്കുന്നത് കൂടുതലും രക്താർബുദം ; പ്രതിവർഷം സംസ്ഥാനത്ത് അർബുദം കണ്ടെത്തുന്നത് 1200 കുട്ടികളിൽ


തലശ്ശേരി :- സംസ്ഥാനത്ത് ഒരു വർഷം 1200 കുട്ടികളിൽ അർബുദം കണ്ടെത്തുന്നതായി അർബുദ ചികിത്സാവിദഗ്ധർ. തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ഒരുവർഷം 120 മുതൽ 150 വരെ കുട്ടികൾ പുതുതായി ചികിത്സയെത്തുന്നു. നവജാതശിശുമുതൽ 15 വയസ്സുള്ള കുട്ടിവരെ മൂന്നു വർഷത്തിനിടെ പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിൽ ചികിത്സതേടി. എം.സി.സി.യിൽ ചികിത്സയ്ക്കെത്തിയ കുട്ടികളിൽ കൂടുതൽ പേർക്കും രക്താർബുദമാണ്. രക്തത്തിലെയും തലച്ചോറിലെയും അർബുദമാണ് സംസ്ഥാനത്ത് കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നത് .എന്തുകൊണ്ടാണ് അർബു ദം കുട്ടികളിൽ വരുന്നതെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. കുട്ടിക ളിൽ പത്തുശതമാനത്തിൽ താഴെ മാത്രമാണ് പാരമ്പര്യമായി വരുന്നവ. കുട്ടികളിലെ അർബുദം മിക്കതും ചികിത്സിച്ചു മാറ്റാനാവും 

കുട്ടികളിൽ കണ്ണിലുണ്ടാകുന്ന അർബുദത്തിന് നൂതനവും സമഗ്രവുമായ ചികിത്സാസൗകര്യം എം.സി.സിയിൽ ലഭ്യമാണ്. മൂന്നുവർഷത്തിനിടയിൽ 30 കുട്ടികൾക്ക് കണ്ണിലെ അർബുദത്തിന് ചികിത്സ നൽകി. 18 വയസ്സുവരെയുള്ള സംസ്ഥാനത്തെ കുട്ടികൾക്ക് സൗജന്യ ചികിത്സ വിവിധ സർക്കാർ സ്കീ മുകളിലൂടെ ഇവിടെ ലഭ്യമാണ്. കുട്ടികളുടെ മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്കും ആധുനിക ലാബ് സൗകര്യവും ഇവിടെയു ണ്ട്. കുട്ടികൾക്കുവേണ്ടിയുള്ള പാർക്ക്, സിനിമ തിയേറ്റർ, പ്ലേ സ്റ്റേഷൻ, ലൈബ്രറി എന്നിവയുണ്ട്. ചികിത്സയ്ക്ക് എത്തുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും സെൻ്ററിന് പുറത്ത് സൗജന്യ താമസവും ഭക്ഷണവും ഒരുക്കിക്കൊടുക്കും. കുട്ടികൾക്ക് പഠനം തുടരാനുള്ള സൗകര്യവും ചിത്രകല, സംഗീത പരിശീലനവും നൽകും.

Previous Post Next Post