കോടിപ്പൊയിൽ സിദ്ദീഖിയ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന മതപ്രഭാഷണവും തിബ്‌യാൻ ഇംഗ്ലീഷ് സ്കൂൾ ഫെസ്റ്റും ഫെബ്രുവരി 24 ന് തുടക്കമാകും


പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ സിദ്ദീഖിയ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന മതപ്രഭാഷണവും തിബ്‌യാൻ ഇംഗ്ലീഷ് സ്കൂൾ ഫെസ്റ്റും ഫെബ്രുവരി 24, 25, 26 തീയതികളിൽ നടക്കും. 

ഫെബ്രുവരി 24 തിങ്കളാഴ്ച രാത്രി 8:30ന് അബൂബക്കർ സിദ്ദിഖ് ജുമുഅ മസ്ജിദ് ഖത്തീബ് മുഹമ്മദ് സുഹൈൽ സഖാഫി, ഫെബ്രുവരി 25 ചൊവ്വാഴ്ച രാത്രി 8.30 ന് സിദ്ദിഖിയ സുന്നി മദ്രസ സദർ മുഅല്ലിം അഷ്റഫ് മിസ്ബാഹി എന്നിവർ മതപ്രഭാഷണം നടത്തും. ഫെബ്രുവരി 26 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് തിബ്‌യാൻ കിഡ്സ് ഫെസ്റ്റ് നടക്കും.

Previous Post Next Post