മലബാർ കാൻസർ സെന്ററിൽ 36 തസ്തികളിലേക്ക് നിയമനം നടത്താൻ തീരുമാനം


തലശ്ശേരി :- മലബാർ കാൻസർ സെൻ്ററിൽ ദിവസ വേതന കരാർ അടിസ്‌ഥാനത്തിൽ നിയമനം നടത്തുന്നതിന് 36 തസ്തികകൾ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ആശ്വാസമായി. ഈയടുത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത പുതിയ ബ്ലോക്കിൽ ഡേ കെയർ കീമോതെറപ്പി യൂണിറ്റിലേക്കാണ് നഴ്സു‌മാർ, ഫാർമസിസ്‌റ്റ്, വാർഡ് അസിസ്‌റ്റൻ്റ് തുടങ്ങിയ തസ്തികകൾ സൃഷ്‌ടിച്ച് താൽക്കാലിക നിയമനത്തിന് മന്ത്രിസഭയുടെ അനുമതി നൽകിയത്. ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് വേഗം കൂട്ടുന്നതാണ് തീരുമാനം. 

2018 ൽ ഉദ്ഘാടനം ചെയ്ത പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് പൂർണമായും കുട്ടികൾക്കായി തുറന്നു കൊടുക്കാനാകാത്തതു ജീവനക്കാരുടെ അപര്യാപ്തത മൂലമാണ്. രോഗം ബാധിച്ചെത്തുന്ന കുട്ടികൾക്ക് ആശുപത്രിയുടെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നു മാറി പൂർണമായും വീടിൻ്റെ അന്തരീക്ഷത്തിൽ ചികിത്സ നൽകാൻ ഉദ്ദേശിച്ചാണ് പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് സജ്‌ജീകരിച്ചത്. മലബാർ കാൻസർ സെന്ററിൽ 108 ജീവനക്കാരെ അധികമായി ചോദിച്ചിരിക്കുകയാണ് സർക്കാരിനോട്. വൈകാതെ അനൂകൂല തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ് സെന്റർ അധികൃതർ.

Previous Post Next Post