ചേലേരി :- ഡൗൺസിൻഡ്രോം ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടന്ന നാഷണൽ ഗെയിംസിൽ 50 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കാശിനാഥിനെ ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ മോമെന്റോ നൽകി.
ജനറൽ സെക്രട്ടറി ദേവരാജൻ പി.വി, വാർഡ് മെമ്പർ ഗീത വി.വി, സേവാഭാരതി ജനറൽ സെക്രട്ടറി മഹേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേവരാജൻ , ഗീത വി.വി എന്നിവർ അനുമോദനഭാഷണം നടത്തി. മുണ്ടേരിക്കടവിലെ അർജുൻ - നവ്യ ദമ്പതികളുടെ മകനാണ് കാശിനാഥ്.