കൊളച്ചേരി :- തലസ്ഥാനത്ത് വേതന വർദ്ധനവിനായി സമരം ചെയ്യുന്ന ആശാവർക്കർമാർക്കെതിരെ പിരിച്ചുവിടൽ ഭീഷണി ഉത്തരവിറക്കിയതിനെതിരെ KPCC ആഹ്വാനമനുസരിച്ച് ചേലേരി - കൊളച്ചേരി മണ്ഡലം കമ്മറ്റി കൊളച്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉത്തരവ് കോപ്പി കത്തിച്ച് പ്രധിഷേധിച്ചു. KPCC മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി മണ്ഡലം പ്രസിഡന്റ് ടി.പി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. DCC അംഗം കെ.എം ശിവദാസൻ, ദളിദ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൊയിലേരിയൻ ദാമോദരൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് ജനറൽ സെക്രട്ടറി പി.കെ രഘുനാഥ് സേവാദൾ തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ശംസു കൂളിയാൽ, ജില്ലാ മഹിളാ നേതാവ് സന്ധ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജിമ, കെ.വത്സൻ, സി.പി മൊയ്തു എം.കെ അശോകൻ, പി.വേലായുധൻ പി.പി യൂസഫ്, പഞ്ചായത്ത് മെമ്പർ ബാലസുബ്രഹ്മണ്യൻ, കെ.പി ഹരീന്ദ്രൻ, കെ.ഭാസ്ക്കരൻ, സി.ശ്രീധരൻ മാസ്റ്റർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. ചേലേരി മണ്ഡലം പ്രസിഡൻ്റ് എം.കെ സുകുമാരൻ സ്വാഗതവും ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.