പള്ളിപ്പറമ്പ് :- ആതുര സേവന രംഗത്ത് പുത്തൻ കാൽവെപ്പുമായി കൊളച്ചേരി പള്ളിപ്പറമ്പ് എ.പി സ്റ്റോറിൽ പ്രവർത്തനമാരംഭിക്കുന്ന ദി പേൾ മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം നാളെ ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഡോ. കെ.നാരായണൻ ഉദ്ഘാടനം നിർവ്വഹിക്കും.
വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ്, കണ്ണൂർ ഡിസിസി അംഗം കെ.എം ശിവദാസൻ, മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ.കെ മുസ്തഫ, CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ, BJP സംസ്ഥാന കമ്മിറ്റി അംഗം ബേബി സുനാഗർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.