പുരളിമല മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവത്തിന് ഇന്ന് തുടക്കമാകും


പേരാവൂർ :- പുരളിമല മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം ഇന്ന് ഫെബ്രുവരി 1 ശനിയാഴ്ച ആരംഭിക്കും. ഉച്ചയ്ക്ക് പ്രസാദ സദ്യ, വൈകിട്ട് നാലിന് കൊടിയേറ്റം, 5 മണിക്ക് പേരാവൂരിൽ നിന്ന് കലവറനിറയ്ക്കൽ ഘോഷയാത്ര പുറപ്പെടുമെന്നും രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം, തുടർന്ന് ഗാനമേളയും അരങ്ങേറും.

ഞായറാഴ്ച രാത്രി 8ന് തെന്നിന്ത്യൻ നൃത്തകല മാമാങ്കം. തിങ്കളാഴ്ച രാത്രി 8ന് കതിവന്നൂർവീരൻ മൾട്ടി വിഷ്വൽ കലാമേള. ചൊവ്വാഴ്ച രാത്രി നൃത്തനൃത്യങ്ങൾ. ബുധനാഴ്ച രാത്രി അഥീന മയ്യിലിന്റെ നാടൻ പാട്ടുമേള. വ്യാഴാഴ്ച മുതക്കലശത്തിനും ഘോഷയാത്രയ്ക്കും വരവേൽപ്. രാത്രി 11ന് നൃത്തസംഗീത നാടകം ശ്രീരാമരാജ്യം. വെള്ളിയാഴ്ച പുലർച്ചെ നാലിന് തമ്പുരാട്ടി, വൈകിട്ട് നാലിന് കൊടിയിറക്കൽ. എല്ലാ ദിവസവും രാവിലെ ആറിന് തിരുവപ്പന വെള്ളാട്ടവും ഉച്ചയ്ക്ക് 12.15നുംരാത്രി 7.30നും പ്രസാദ സദ്യയും ഉണ്ടാകും.

Previous Post Next Post