മയ്യിൽ :- ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാത്തെ അക്കാദമിയുടെയും വേൾഡ് ഷോട്ടോക്കാൻ കരാത്തെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ നാഷണൽ & ഇന്റർനാഷണൽ ബ്ലാക്ക് ബെൽറ്റ് ഡാൻ ഗ്രേഡിങ്ങും അനുമോദനവും സംഘടിപ്പിച്ചു. മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലയിലെ അഞ്ചുവർഷം മുതൽ 25 വർഷം വരെയുള്ള 70 ഓളം വിദ്യാർത്ഥികൾ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റിൽ ബ്ലാക്ക് ബെൽറ്റ് നേടി.
മയ്യിൽ ഫാത്തിമ ക്ലിനിക്കിലെ ഡോ. ജുനൈദ് എസ്.പി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാത്തെ അക്കാദമിയുടെ പ്രസിഡന്റ് അഡ്വ. കെ.മഹേഷ് വേളം അധ്യക്ഷത വഹിച്ചു. ജപ്പാനിലെ വേൾഡ് ഷോട്ടോക്കാൻ കരാത്തെ ഫെഡറേഷനിൽ നിന്നും ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയ ദേവനന്ദ കെ.കെ, നൈനിക എസ് നമ്പ്യാർ എന്നിവരെ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. നാഷണൽ ചീഫ് ഷിഹാൻ രഞ്ജിതൻ സംസാരിച്ചു. ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വിദ്യാർഥികൾ അലംകൃത, അനശ്വർ മയ്യിൽ, അഭേദ്യ അനൂപ് കോഴിക്കോട് എന്നി വിദ്യാർത്ഥികളെ ഡോ. ജുനൈദ് എസ് പി സർട്ടിഫിക്കറ്റും ട്രോഫിയും നൽകി അനുമോദിച്ചു.
വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി ഓഫീസർ രാവിദ് മാസ്റ്റർ ആശംസ നേർന്നു. സെൻസായി അനന്യ പ്രാർത്ഥനയും ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാത്തെ അക്കാദമിയുടെ സ്ഥാപകനും വേൾഡ് ഷോട്ടോക്കാൻ കരാത്തെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യൻ ചീഫ് ഷിഹാൻ സി.പി രാജീവൻ സ്വാഗതവും സെൻസായി ദൃശ്യ രാജ് നന്ദിയും പറഞ്ഞു.