ലെൻസ്ഫെഡ് സംസ്ഥാന സ്പോർട്സ് കമ്മറ്റിയുടെ സംസ്ഥാനതല ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ പ്രചരണാർത്ഥം നടന്ന മത്സരത്തിൽ പവർ ക്രിക്കറ്റ്‌ ക്ലബ്ബ് വിജയികളായി


മയ്യിൽ :- ലെൻസ്ഫെഡ് സംസ്ഥാന സ്പോർട്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27 ന് എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാനതല ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ പ്രചരണാർത്ഥം മയ്യിൽ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്‌ വിജയികളായി. ലെൻസ്ഫെഡ് കണ്ണൂർ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് പവർ ക്രിക്കറ്റ് ക്ലബ്‌  വിജയിച്ചത്. 

മത്സരത്തിൽ ടി.പി ബദറുദ്ദീനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരിയുടെ അധ്യക്ഷതയിൽ ലെൻസ്ഫെഡ് കണ്ണൂർ ജില്ലാ സ്പോർട്സ് കമ്മിറ്റി ചെയർമാൻ പി.വി ഉണ്ണികൃഷ്ണൻ സമ്മാനദാനം നടത്തി. ആർ.അജയൻ, സത്യൻ കെ.ഒ, ഷൈജു ടി.പി എന്നിവർ സംസാരിച്ചു. രാജു പപ്പാസ് സ്വാഗതവും ഹാഷിം വി.പി നന്ദിയും പറഞ്ഞു.

Previous Post Next Post