കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് സ്കൂളിന്റെയും കണ്ണൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കണ്ണൂർ ലീഗൽ സർവീസ് പാനൽ മെമ്പർ അഡ്വ. ടി.പ്രീത നിയമത്തെകുറിച്ചും ബാലാവകാശത്തെകുറിച്ചും വിഷയാവതരണം നടത്തി. പാര ലീഗൽ വളണ്ടിയർ ഷൈലജ നേതൃത്വം നൽകി. അദ്ധ്യാപകരായ റുബീന, റാഷിദ് ഹുദവി, വൈസ് പ്രിൻസിപ്പൽ മേഘ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അമൻ ഹക്കീം നന്ദിയും പറഞ്ഞു.