തിരുവനന്തപുരം :- അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെൻഷനുകൾ പിൻവലിച്ചു തുടങ്ങി. റവന്യു സർവേ ഭൂരേഖാ വകുപ്പുകളിൽ നിന്ന് സസ്പെൻഷനിലായിരുന്ന 38 ജീവനക്കാരിൽ 16 പേരുടെ സസ്പെൻഷനാണ് പിൻവ ലിച്ചത്. അനർഹമായി കൈപ്പറ്റിയ തുകയും 18 ശതമാനം പലിശയും തിരിച്ച് അടച്ചതിനെത്തുടർന്നാണ് അവർക്കെതിരായ നടപടി അവസാനിപ്പിച്ചത്.
കഴിഞ്ഞ ഡിസംബർ 26-നാണ് അനർഹമായി സുരക്ഷാ പെൻഷൻ കൈപ്പറ്റിയ റവന്യു വകുപ്പിലെയും സർവേ ഭൂരേഖാ വകുപ്പിലെയും 38 ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. ക്ലാർക്ക്, വില്ലേജ് അസിസ്റ്റൻ്റ്, എൽഡി ടൈപ്പിസ്റ്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഓഫീസ് അറ്റെൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തുടങ്ങിയ തസ്തികയിലുള്ളവരാണ് സസ്പെൻഷനിലായത്.