മയ്യിൽ :- റെഡ് സ്റ്റാർ കയരളം സംഘടിപ്പിക്കുന്ന രൈരു നമ്പ്യാർ സ്മാരക എവറോളിംഗ് വിന്നേഴ്സ് ട്രോഫിക്കും, അറാക്കൽ കുഞ്ഞിരാമൻ സ്മാരക എവറോളിംഗ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള കയരളം വോളി മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ ഒറപ്പടി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.
ഫൈറ്റേഴ്സ് പാണപ്പുഴ, യുവധാര പട്ടാന്നൂർ, CRC പെരുന്തലേരി, വോളി ടീം കണ്ണവം, റെഡ്സ്റ്റാർ കയരളം , ടാസ്ക് മക്രേരി, റിവർ സ്റ്റാർ പാറവൂർ, HRDS ഇന്ത്യാ സ്പോർട്സ് അക്കാദമി ആലക്കോട് തുടങ്ങിയ ടീമുകൾ മാറ്റുരയ്ക്കും. പ്രാദേശിക വോളി, വനിതാ വോളി പ്രദർശനവും ഉണ്ടായിരിക്കും.