ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി ; പൊങ്കാല മാർച്ച്‌ 13 ന്


തിരുവനന്തപുരം :- ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 10 മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. വൈകീട്ട് 6 മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ നടി നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. 

മാർച്ച്‌ 13 നാണ് പ്രശസ്തമായ പൊങ്കാല. ക്ഷേത്രത്തിലേക്ക് ഉള്ള ഭക്തരുടെ ഒഴുക്ക് ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. പൊങ്കാല ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

Previous Post Next Post