നിപ വൈറസ് ; രോഗസാധ്യതയുള്ള കണ്ണൂർ ഉൾപ്പെടെയുള്ള 5 ജില്ലകളിൽ അതീവ ജാഗ്രത, അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്


കണ്ണൂർ :- നിപ രോഗസാധ്യതയുള്ള അഞ്ചുജില്ലകളിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. കോഴിക്കോട്ടെ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചാണ് പുതിയ ജാഗ്രതാ നിർദേശങ്ങൾ നൽകുന്നത്. ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, എറണാകുളം ജില്ലകളിൽ അതിജാഗ്രത പുലർത്താനാണ് നിർദേശം. 

മുൻപ് മനുഷ്യരിലോ പഴംതീനി വവ്വാലുകളിലോ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ജില്ലകളാണിവ. പഴംതീനി വവ്വാലുകളുടെ പ്രജനനകാലമായ മേയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് വൈറസ് വ്യാപനത്തിൽ നിർണായകം. എന്നാൽ ഫെബ്രുവരിയിലും ഈ സാഹചര്യമുണ്ടാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത ശക്തിപ്പെടുത്തുന്നത്. 

ഈയിടെ നാഷണൽ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വയ നാട്ടിലെ മാനന്തവാടിയിൽ നട ത്തിയ പഠനത്തിൽ പഴംതീനി വവ്വാലുകളിൽ വൈറസ് സാന്നി ധ്യം കണ്ടത്തിയിരുന്നു. തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗവുമായെത്തു ന്ന ഏതു രോഗിയിലും നിപ സാ ന്നിധ്യമുണ്ടോ എന്ന പരിശോധ നയും നടത്തുന്നുണ്ടെന്ന് മലപ്പു റം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രി കളിലെത്തുന്നവർക്കെല്ലാം ഇതു ബാധകമാണ്.

Previous Post Next Post