ബാഡ്മിന്റനും വോളി ബോളും പരിശീലിക്കാം ; കണ്ണൂർ പോലീസ് മൈതാനിയിൽ ഇൻഡോർ കോർട്ടിന്റെ കെട്ടിട നിർമാണം പൂർത്തിയായി


കണ്ണൂർ :- പൊലീസ് മൈതാനിയിൽ ഇൻഡോർ കോർട്ടിന്റെ കെട്ടിട നിർമാണം പൂർത്തിയായി. ഫ്ലഡ്‌ലിറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. മേപ്പിൾ വുഡ് നിലത്തു പാകുന്ന ജോലിയാണ് ഇനി ചെയ്യാനുള്ളത്. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. 1.43 കോടി രൂപയാണ് ചെലവ്. 34 മീറ്റർ നീളവും 16 മീറ്റർ വീതിയും 7.60 മീറ്റർ ഉയരവുമുണ്ട് കോർട്ടിന്.

രണ്ട് കളിസ്ഥലമാണ് ഒരുക്കുന്നത്. ബാഡ്മിന്റനും വോളി ബോളും പരിശീലിക്കാനും കളിക്കാനും സൗകര്യമുണ്ട്. കായിക രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് കണ്ണൂർ സിറ്റി പൊലീസ് ഒരുക്കുന്നത്.കണ്ണൂർ സിറ്റി പൊലീസ് ജില്ല യിലെ പൊലീസിനു കീഴിലെ ആദ്യത്തെ ഇൻഡോർ കോർട്ടാ ണിത്.ബാഡ്മിന്റനും വോളി ബോളിനും മികച്ച ടീമുകൾ പൊ ലീസിനുണ്ട്. കേരള പൊലീസ് ഗെയിംസിൽ മികച്ച പ്രകടനാണ് വർഷങ്ങളായി കാഴ്ചവയ്ക്കാറ്. പൊലീസിൻ്റെ ബാഡ്മ‌ിന്റൻ മത്സരങ്ങൾ ജില്ലയിലെ വാടക കോർട്ടുകളിലാണ് നടക്കാറ്. സ്വ ന്തമായി ഇൻഡോർ കോർട്ട് പണിയുന്നതോടെ അതിനു പരി ഹാരമാവുകയാണ്.

Previous Post Next Post