മയ്യിൽ :- അഖിലഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിലെ മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് റമദാൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. അയ്യപ്പ സേവാ സംഘം ഭാരവാഹികളായ സി.പി അരവിന്ദാക്ഷൻ മലപ്പട്ടം, കൊച്ചു കൃഷ്ണൻ പാലക്കാട്, സാലിമോൻ ഇടുക്കി, വേണു മാവേലിക്കര, കടത്തുവിള രാധാകൃഷ്ണൻ കൊല്ലം, രാജേഷ്, കോഴിക്കോട്, പ്രസാദ് പാലക്കാട്, രാജേന്ദ്രൻ വയനാട് എന്നിവർ സംസാരിച്ചു.