തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനക്കണക്കുകളിലെ ആശങ്ക പരിശോധിക്കണം ; തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി


ന്യൂഡൽഹി :- തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനക്കണക്കുകളിൽ വ്യത്യാസം വരുന്നതിലെ ആശങ്ക പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. ആശങ്കകൾ പരിശോധിക്കാനും ചർച്ച ചെയ്യാനും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ തയാറാണെന്നു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. 

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിവേദനവും നിർദേശങ്ങളും 10 ദിവസത്തിനകം കമ്മിഷനു നൽകാൻ ഹർജിക്കാരോട് നിർദേശിച്ചു. ഇതിനുശേഷം വാദം കേൾക്കാനായി ഹർജി ജൂലൈ 28ലേക്കു മാറ്റി. കൃത്യമായ പോളിങ് ശതമാനം പുറത്തുവരുന്നില്ലെന്നും വോട്ടുകളുടെ സമ്പൂർണവിവരം വ്യക്തമാകുന്ന ഫോം 17സി 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ഹർജി നൽകിയത്.

Previous Post Next Post