മയ്യിൽ :- CISF (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) 56 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അഖിലേന്ത്യാ ലഹരി വിമുക്ത സൈക്ലത്തോൺ റാലി മാർച്ച് 27 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് മയ്യിലിൽ എത്തും. തുടർന്ന് മയ്യിൽ യുദ്ധ സ്മാരകത്തിൽ റീത്ത് സമർപ്പണവും പുഷ്പാർച്ചനയും നടത്തും. 100 സൈനികർ സൈക്കിളുകളിലാണ് ഭാരതത്തിലെ 11 തീരദേശ സംസ്ഥാനങ്ങളിലൂടെ കേരളത്തിലെ ഒൻപത് ജില്ലകളിൽ സന്ദർശനം നടത്തുന്നത്. കന്യാകുമാരിയിൽ റാലി സമാപിക്കും.
പരിപാടിയോടനുബന്ധിച്ച് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന്റെ സെക്യൂരിറ്റി ഇൻ ചാർജ് CISF കമാൻഡർ അനിൽ ധൗണ്ടിയ മയ്യിൽ വാർ മെമ്മോറിയൽ സന്ദർശിച്ചു.