കോൺഗ്രസ്സ് സേവാദൾ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സ്നേഹജ്വാല സംഘടിപ്പിച്ചു


കണ്ണൂർ :- കോൺഗ്രസ്സ് സേവാദൾ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ലഹരിയില്ലാത്ത വഴിയിലൂടെ നന്മയുടെ വഴിയിലൂടെ എന്ന സന്ദേശവുമായി സ്‌റ്റേഡിയം കോർണറിലേക്ക് സ്നേഹജ്വാല സംഘടിപ്പിച്ചു.

കോൺഗ്രസ്സ് സേവാദൾ ജില്ലാ ഭാരവാഹികളുടെയും, നിയോജക മണ്ഡലം പ്രസിഡണ്ടുമാരുടെയും ചാർജെടുക്കൽ ചടങ്ങും ജില്ലാ കൺവെൻഷനും കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരി ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകൾ ഭരിക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്നും കോൺഗ്രസിനെ ഒരിക്കലും അധികാരത്തിലെത്തിക്കാതിരിക്കുവാനുമുള്ള ശ്രമങ്ങളാണ് ഇന്ത്യയിലും സംസ്ഥാനത്തും നടത്തുന്നതെന്നും രമേശൻ കരുവാച്ചേരി അഭിപ്രായപ്പെട്ടു. 

ജില്ലാ പ്രസിഡണ്ട് മധു എരമം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി വിനോദ്, സംസ്ഥാന സെക്രട്ടറി അഡ്വ:എം.പി വിനയരാജ്, ജില്ലാ ഭാരവാഹികളായ എൻ.പി അനന്തൻ, ടി.കെ നാരായണൻ, കെ.പി സുധീർ, സി.പി മഷൂക്ക് , അഹമദ് കുട്ടി എ.ഒ, എം.കെ സുകുമാരൻ, ശ്രീജിത്ത് പൊങ്ങാടൻ, ടി.എം ബാബു മാസ്റ്റർ, പി.കെ ഇന്ദിര, റിജിൻ ബാബു എന്നിവർ സംസാരിച്ചു.  

Previous Post Next Post