മയ്യിൽ :- ലഹരി വിരുദ്ധ സന്ദേശങ്ങളുടെ ഭാഗമായി സർഗ്ഗാത്മകതയാണ്, ലഹരി ലഹരിയാവാം കളിയിടങ്ങളോട് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് DYFl മയ്യിൽ ബ്ലോക്ക് കമ്മിറ്റി മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ സംഘടിപ്പിക്കുന്ന മയ്യിൽ യൂത്ത് ഫെസ്റ്റ് 'ഗാല - 25' ൻ്റെ സംഘാടക സമിതി ഓഫീസ് മയ്യിൽ ടൗണിൽ ഉദ്ഘാടനം ചെയ്തു.
ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.സി ജിതിൻ അധ്യക്ഷത വഹിച്ചു. SFI സംസ്ഥാന കമ്മറ്റി അംഗം അഖില ടി.പി പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം മിഥുൻ എ.പി സംസാരിച്ചു. കെ.രനിൽ സ്വാഗതവും ജംഷീർ ടി.സി നന്ദിയും പറഞ്ഞു.