KSSPU മയ്യിൽ ബ്ലോക്ക് വനിതാ ദിനാചരണം നടത്തി

 


മയ്യിൽ:-കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് വനിതാവേദി നേതൃത്വത്തിൽ സാർവദേശീയ വനിതാ ദിനാചരണം സംഘടിപ്പിച്ചു.മയ്യിൽ പെൻഷൻ ഭവനിൽ നടന്ന പരിപാടി മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം വി അജിത ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വനിതാവേദി ചെയർപേഴ്സൺ കെ വി ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. പി കെ സജിത പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഇ മുകുന്ദൻ, ബ്ലോക്ക് രക്ഷാധികാരി കെ ബാലകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് കെ വി യശോദ ടീച്ചർ, വി രമാദേവി ടീച്ചർ, പി സി പി കമലാക്ഷി ടീച്ചർ എന്നിവർ സംസാരിച്ചു.

കൺവീനർ കെ കെ ലളിത കുമാരി ടീച്ചർ സ്വാഗതവും ടി വി പ്രമീള ടീച്ചർ നന്ദിയും പറഞ്ഞു. വനിതാവേദി പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.




Previous Post Next Post