ചട്ടുകപ്പാറ :- വേശാല വലിയവെളിച്ചം പറമ്പിലെ ഗംഗാധരൻ - ഹൈമാവതി ദമ്പതികളുടെ മകൾ ഗായത്രിയുടെയും തേജസിന്റെയും വിവാഹദിനത്തിൽ വിവാഹവേദിയിൽ വെച്ച് ഐആർപിസിക്ക് ധനസഹായം നൽകി. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ.അനിൽ കുമാർ തുക ഏറ്റുവാങ്ങി.
സി.പി.ഐ.എം വേശാല ലോക്കൽ സെക്രട്ടറിയും മയ്യിൽ ഏരിയ കമ്മിറ്റി അംഗവുമായ പ്രിയേഷ് കുമാർ, വേശാല ലോക്കൽ കമ്മിറ്റി അംഗം, കെ.സന്തോഷൻ, വലിയ വെളിച്ചം പറമ്പ് ബ്രാഞ്ച് സെക്രട്ടറി വി.വി പ്രസാദ്, സി.സുരേന്ദ്രൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് അംഗം പി.ഭാസ്കരൻ, എം.പി രേവതി, കെ.വി ദിവ്യ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.