അവധിക്കാല തിരക്ക് പരിഗണിച്ച് 10 തീവണ്ടികളിൽ കോച്ചുകൾ കൂട്ടി


കണ്ണൂർ :- അവധിദിനങ്ങളിലെ തിരക്കിന്റെ പശ്ചാത്തലത്തിൽ 10 തീവണ്ടികളിൽ കോച്ചുകൾ കൂട്ടി. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) വണ്ടികളിൽ ഒരു എസി ചെയർകാർ വർധിപ്പിച്ചു. ഏപ്രിൽ 18 മുതൽ 21 വരെയാണിത്.

തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിൽ (16604) ഏപ്രിൽ 20 മുതൽ 22 വരെയും മംഗളൂരു-തിരുവനന്തപുരം മാ വേലിയിൽ (16603) 19 മുതൽ 21 വരെയും ഒരു സ്ലീപ്പർ കോച്ച് ഘടിപ്പിക്കും.

തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിൽ ((16629) 18 മുതൽ 22 വരെയും മംഗ ളൂരു-തിരുവനന്തപുരം മലബാറിൽ (16630) 17 മുതൽ 21 വരെയും ഒരു സ്ലീപ്പര് കോച്ച് ഘടിപ്പിക്കും.

തിരുവനന്തപുരം -മധുര അമൃത എക്സ്പ്രസിൽ (16343) 17 മുതൽ 20 വരെയും മധുര - തിരുവനന്തപുരം അമൃതയിൽ ((16344) 18 മുതൽ 21 വരെയും ഒരുസ്ലീപ്പർ കോച്ച് ഘടിപ്പിക്കും.

എറണാകുളം-കാരയ്ക്കൽ എക്സ്‌പ്രസിൽ (16188) 19 മുതൽ 21വരെയും കാരയ്ക്കൽ-എറണാ കുളം എക്സ്‌പ്രസിൽ (16187) 18 മുതൽ 20 വരെയും ഒരുസ്ലീപ്പർ കോച്ച് ഘടിപ്പിക്കും.

മംഗളൂരു സെൻട്രലിൽനിന്ന് നിസാമുദ്ദിനീലേക്ക് (06075) വെ ള്ളിയാഴ്ച പ്രത്യേക വണ്ടി ഓടി ക്കും. വൈകിട്ട് നാലിന് പുറ പ്പെടും. 20 സ്ലീപ്പർ ക്ലാസ് കോച്ചുകളുണ്ട്.

Previous Post Next Post