തിരുവനന്തപുരം :- രോഗികൾക്ക് ആശ്വാസമായി കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) ചികിത്സാപദ്ധതി ജൂൺ 30 വരെ നീട്ടി. മാർച്ചിൽ കാലാവധി അവസാനിച്ചതിനെത്തുടർന്ന് പല ആശുപത്രികളും സൗജന്യ ചികിത്സ നിർത്തിയിരുന്നു.
മൂന്നുലക്ഷം രൂപയിൽതാഴെ വാർഷിക കുടുംബ വരുമാനമുള്ളവർക്കുള്ള ചികിത്സാ സഹായപദ്ധതിയാണിത്. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ അംഗങ്ങളല്ലാത്തവർക്കാണ് കാരുണ്യ ലോട്ടറിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചു നടത്തുന്ന കെബിഎഫ് പദ്ധതിയുടെ ഗുണം ലഭിക്കുക.