മട്ടന്നൂർ :- ഹജ് എംബാർക്കേഷൻ പോയിന്റായ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹജ് വിമാനം മേയ് 11 ന് വൈകുന്നേരം 4 മണിക്ക് പുറപ്പെടും. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തുക.
29 വരെ 28 സർവീസുകളാണ് എയർ ഇന്ത്യ എക്സ‌്പ്രസ് നടത്തുക. തിരിച്ചുള്ള സർവീസ് ഷെഡ്യൂൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. 171 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിമാനമാണ് ഉപയോഗിക്കുക. 4788 പേരാണ് ഇത്തവണ കണ്ണൂരിൽ നിന്ന് ഹജ്ജിന് പോകുന്നത്. 2024 ൽ 3218 പേരും 2023 ൽ 2030 പേരുമാണ് കണ്ണൂർ വഴി ഹജ് തീർഥാടനത്തിന് പോയത്.