പഴയങ്ങാടി :- മാടായിക്കാവ് പൂരോത്സവത്തിന് സമാപനം കുറിച്ച് ഇന്നലെ മാടായി വടുകുന്ദ തടാകത്തിൽ പൂരംകുളി നടന്നു. മാടായിക്കാവിൽ നിന്ന് രാവിലെ 7 മണിയോടെയാണ് തെക്കിനാക്കൾ കോട്ടയിലേക്ക് തിടമ്പ് എഴുന്നള്ളത്ത് പുറപ്പെട്ടത്. ഇവിടെ ഒന്നാം കോട്ടയിൽ വാൾപ്പയറ്റ്, രണ്ടാം കോട്ടയിൽ പൂരക്കളി, മൂന്നാം കോട്ടയിൽ അപ്പം ഏറ് എന്നിവ നടന്നു. പൂജകൾക്ക് ശേഷം ശിവക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. ഭക്തജനങ്ങൾക്ക് ദർശനം നൽകി.
തുടർന്ന് വാദ്യഘോശങ്ങളുടെ അകമ്പടിയോടെ പരിവാരസമേതം 8:50 വടുകുന്ദ തടാകക്കരയിലെ മണിദ്വീപിലെത്തി. ഇവിടുത്തെ പൂജകൾക്ക് ശേഷം 9 15ന് ഭസ്മാർച്ചന നടത്തി. ആദ്യതവണ പൂരംകുളി നടന്നു. തുടർന്ന് മാടായിക്കാവിലേക്ക് മടക്കം എഴുന്നള്ളത്ത്. ഉച്ചയ്ക്ക് 12:30 യോടെ മാടായിക്കാവിൽ എതിരേൽപ്പ് നടത്തി. കാവിലെത്തിയവർക്ക് വിശേഷങ്ങൾ പൂരക്കഞ്ഞി വിതരണവും നടത്തി രാത്രി 11 മണിക്ക് നടന്ന കാമനെ അയക്കൽ ചടങ്ങോടുകൂടി മാടായിക്കാവ് പൂരോവത്സവത്തിന് സമാപനം കുറിച്ചു.