കാർ സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് ; മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ


മയ്യിൽ :- സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ. മൊബൈൽ നമ്പറിൽ വിളിച്ച് തങ്ങൾക്ക് സമ്മാനം അടിച്ചെന്നും കേരളത്തിൽ പത്തിൽ ഒരാൾക്ക് ഇത പോലെ സമ്മാനങ്ങൾ നൽകുന്നുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഫോൺ വിളി വന്ന് ഒരാഴ്ചയ്ക്കു ശേഷം തപാലിലൂടെ ഗിഫ്റ്റ് വൗച്ചറും ലഭിച്ചു. അത് സ്ക്രാച്ച് ചെയ്തപ്പോൾ സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചതായി കണ്ടു. 

സമ്മാനം കാർ അല്ലെങ്കിൽ കാറിൻ്റെ അതേ തുക നൽകാമെന്നും പറഞ്ഞു. പണമായി സമ്മാനം ലഭിക്കുന്നതിനായി കേരള ജിഎസ്ടി, ബാങ്ക് വെരിഫിക്കേഷനായി ആവശ്യമായ തുക, എൻഒസിക്ക് വേണ്ടിയുള്ള തുക, ഡൽഹി ജിഎസ്‌ടി എന്നിവ അടയ്ക്കാനുണ്ടെന്നും പറഞ്ഞു 1,22,300 രൂപ അയച്ചു നൽകി. എങ്കിലും മറ്റു ബാങ്ക് ചാർജുകൾക്കായി വീണ്ടും പണം ആവശ്യപ്പെട്ട പ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Previous Post Next Post