പുഴാതി ശ്രീ പഴയ പറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഏപ്രിൽ 15 ന് തുടക്കമാകും


ചിറക്കൽ :- പുഴാതി ശ്രീ പഴയ പറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 15 മുതൽ 18 വരെ നടക്കും.

ഏപ്രിൽ 15 ചൊവ്വാഴ്ച വൈകുന്നേരം 7.30 ന് പെർഫോമിങ് വയലിനിസ്റ്റ് അപർണ പ്രദീപ്‌ എറണാകുളം, ഫരീദ്ഖാൻ കാസർകോഡ്, ദേവപ്രിയ കോഴിക്കോട് എന്നിവരെ അണിനിരത്തി മലബാറിലെ ആദ്യ ഫ്യൂഷൻ ശിങ്കാരിമേളം ടിം ഏകതാളം കലാസമിതി അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഫ്യൂഷൻ ലൈറ്റ് ഷോ.

ഏപ്രിൽ 16 ബുധനാഴ്ച രാവിലെ കളിയാട്ട ആരംഭം.  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പന്നിയോട്ട് ഇല്ലത്ത് മാധവൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമം. രാത്രി 7 മണിക്ക്‌ തോറ്റങ്ങളും വെള്ളാട്ടങ്ങളും. 7.30 ന് അന്നദാനം. 8.30 ന് ഡാൻസ് നൈറ്റ്‌.

ഏപ്രിൽ 17 വ്യാഴാഴ്ച രാവിലെ നാഗത്തിൽ അടിയന്തിരം. തുടർന്ന് നാരായണീയ പാരായണം. ഉച്ചയ്ക്ക് ശേഷം.വിവിധ തെയ്യങ്ങളുടെ തോറ്റങ്ങൾ വെള്ളാട്ടങ്ങൾ. രാത്രി 7.30 ന് പ്രസാദസദ്യ, 9 മണിക്ക് ശിങ്കാരി മേളത്തോടുകൂടിയ വമ്പിച്ച കാഴ്ചവരവ്, കാര കയ്യേൽക്കൽ, ഹവിസ്സ്.

ഏപ്രിൽ 18 വെള്ളിയാഴ്ച പുലർച്ചെ മുതൽ പൂക്കുട്ടി ശാസ്തപ്പൻ, ഭൈരവൻ, വീരൻ, വീരാളി, ഗുളികൻ തെയ്യക്കോലങ്ങളുടെ പുറപ്പാട്, 5 മണിക്ക്, പുതിയ ഭാഗവതിയുടെ പുറപ്പാട് , രാവിലെ വിഷ്ണു മൂർത്തി, ഉച്ചയ്ക്ക് 12 മണിക്ക് ഭദ്രകാളി, തുടർന്ന് ഉചിട്ടമ്മ, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം കരിയിടിക്കൽ.

Previous Post Next Post