പഴശ്ശി എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷവും യാത്രയയപ്പും നടത്തി


കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷവും യാത്രയയപ്പും നടത്തി. തളിപ്പറമ്പ് സൗത്ത് സബ്‌ജില്ല വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന പി.എം ഗീതാബായ് ടീച്ചർക്ക് യാത്രാ മംഗളം നേർന്നു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്ട്രസ്‌ കെ.പി രേണുക റിപ്പോർട്ട് അവതരിപ്പിച്ചു. 

'അലയൊയി' ശതാബ്ദി പതിപ്പ് പ്രകാശനം മയ്യിൽ എസ്.ഐ ഫൈറൂസ് മുഹമ്മദ് കെ.പി നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ പൂർവ്വ അധ്യാപകർക്ക് ആദരം അർപ്പിച്ചു. സ്കൂൾ ലോഗോ പ്രകാശനം ചെയ്തു. സ്കൂളിലെ അധ്യാപിക ഡോ.ഒ.സി ലേഖ രചിച്ച 'പാലോട്ട് കാവുകളും തീയരുടെ സംസ്കൃതിയും' എന്ന പുസ്തകം ബി.പി.സി ഗോവിൽ എ‌ടാടത്തിൽ പ്രകാശനം ചെയ്തു. 

പി.വി ലക്ഷ്മണൻ മാസ്റ്റർ, എം.വി ഗോപാലൻ, വി.പി നാരായണൻ മാസ്റ്റർ, എ.കേശവൻ നമ്പൂതിരി, എം.കെ സജേഷ്, ടി.ഒ നാരായണൻകുട്ടി, ടി.സി വിനോദ്, ജിഷ.പി, സജന എ, ബാബു പണ്ണേരി എന്നിവർ സംസാരിച്ചു. ഗീതാബായ് ടീച്ചർ മറുമൊഴി ഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ  മനോമോഹനൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജുമാന.കെ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. എസ്.എസ് ഓർക്കസ്ട്ര പയ്യന്നൂർ അവതരിപ്പിച്ച മെഗാ മ്യൂസിക്കൽ നൈറ്റും ഉണ്ടായിരുന്നു. 

Previous Post Next Post