കാട്ടാമ്പള്ളി :- വളപട്ടണം റേഞ്ച് തല മദ്രസ പ്രവേശനോത്സവം 'മിഹ്റജാനുൽ ബിദായ' കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു. റെയിഞ്ച് പ്രസിഡണ്ട് സി.വി അബ്ദുറസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. സുപ്രഭാതം കോഡിനേറ്റർ സുറുദ്ദീൻ നൗജരി അധ്യക്ഷത വഹിച്ചു
മഹല്ല് പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി, ഉവൈസ് ഹുദവി, മുഹമ്മദ് കുഞ്ഞ് ഹാജി, റഹീം ജി, മുസമ്മിൽ, ആലിക്കുട്ടി, മുബഷിർ ഹുദവി എന്നിവർ സംസാരിച്ചു. നിയാസ് അസ്അദി സ്വാഗതവും മുനീർ പറമ്പായി നന്ദിയും പറഞ്ഞു.