ഊട്ടി ഇ പാസ് പരിശോധന ഇനി 5 സ്ഥലങ്ങളിൽ മാത്രം


ഊട്ടി :- ഊട്ടിയിലേക്കുള്ള ഇ പാസ് പരിശോധന ഇന്നു മുതൽ 5 സ്‌ഥലങ്ങളിൽ മാത്രം. മേട്ടുപ്പാളയം - കൂനൂർ റോഡിലെ കല്ലാർ, മേട്ടുപ്പാളയം - കോത്തഗിരി റോഡിലെ കുഞ്ചപ്പന, മസിനഗുഡി, മേൽ ഗൂഡല്ലൂർ, കാരമട - മഞ്ചൂർ റോഡിലെ ഗെദ്ദ എന്നീ സ്ഥലങ്ങളിലാണു പരിശോധനാ കേന്ദ്രങ്ങൾ. 

നാടുകാണി, പാട്ടവയൽ, താളൂർ, കക്കനല്ല തുടങ്ങിയ ചെക്പോസ്‌റ്റുകളിലെ തിരക്ക് ഒഴിവാകും. കേരളത്തിൽ നിന്നു കർണാടകയിലേക്ക് ഗൂഡല്ലൂർ വഴി പോകുന്ന വാഹനങ്ങൾക്കും തിരികെയും ഇ പാസ് ആവശ്യമില്ലാതാകും.

Previous Post Next Post