കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭഗവത സപ്താഹ യജ്‌ഞത്തിന് ഇന്ന് ഏപ്രിൽ 22 ന് സമാപനമാകും. യജ്ഞത്തിൽ ഇന്ന് കൽക്കി അവതാരം എന്ന കഥാഭാഗത്തെകുറിച്ച് സംസാരിക്കും. വൈകുന്നേരം 5 മണിക്ക് മാസ്റ്റർ ആദികൃഷ്ണ & സംഘം അവതരിപ്പിക്കുന്ന തായമ്പക.
നാളെ ഏപ്രിൽ 23 ബുധനാഴ്ച രാവിലെ ഉദയാസ്തമന പൂജയും, കളഭാഭിഷേകവും, ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.
ഏപ്രിൽ 22, 23 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ കൊളച്ചേരി ദേശവാസികളുടെ നൃത്തനൃത്യങ്ങൾ അരങ്ങേറും.
ഏപ്രിൽ 24 വ്യാഴാഴ്ച മഹോത്സവം രാവിലെ 25 കലശപൂജ, തുടർന്ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 4 മണിക്ക് കേളി, പഞ്ചവാദ്യം, തിരുനൃത്തം. തുടർന്ന് വൈശാഘോത്സവത്തിന് സമാപനമാകും.