വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ 62-ാം വാർഷികത്തിൻ്റെ ഭാഗമായി ജയകേരളനടനം-2025 സംഘടിപ്പിച്ചു


മയ്യിൽ :- വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ 62-ാം വാർഷികത്തിൻ്റെ ഭാഗമായി ജയകേരളനടനം-2025  സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഡോ: കെ.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ മുഖ്യപ്രഭാഷണം നടത്തി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരായുള്ള അസഹിഷ്ണുതയാണ് എമ്പുരാൻ സിനിമയ്ക്കെതിരായുള്ള കടന്നാക്രമണങ്ങളും കോലാഹലങ്ങളും തെളിയിക്കുന്നതെന്ന് പി.കെ വിജയൻ പറഞ്ഞു.

ജനറൽ കൺവീനർ ഇ.പി രാജൻ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ വി.വി അജീന്ദ്രൻ നന്ദിയും പറഞ്ഞു. തൃഷ്ണ നിഖിലിൻ്റെ സംവിധാനത്തിൽ അങ്കണവാടി കുട്ടികൾ , ബാലവേദി, വനിതാവേദി, വി.വി.കെ സ്മാരക കലാസമിതി എന്നിവ അവതരിപ്പിച്ച  നൃത്തനൃത്യങ്ങളും, മട്ടന്നൂർ ശിവദാസൻ നയിച്ച ഹാസ്യസംഗീത വിസ്മയവും തുടർന്ന് അരങ്ങേറി.

        

Previous Post Next Post