തൃശ്ശൂർ :- ജലദോഷവും അലർജിയുമുള്ള രോഗികളിൽ വ്യാപകമായി ഉപയോഗിക്കുന്നതാണ് ക്ലോർഫെനിറാ മിൻ മാലേറ്റും ഫിനൈ ലെഫ്രിൻ ഹൈഡ്രോക്ലോറൈഡും ചേർന്ന സംയുക്തം. ഈ മരുന്ന് നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സുരക്ഷിതമല്ലെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ കണ്ടെത്തൽ.
സിറപ്പ് കുട്ടികൾക്ക് ഹാനികരമാണെന്ന് മുന്നറിയിപ്പ് ലേബലിൽത്തന്നെ ഉൾപ്പെടുത്താനും നിർദേശം നൽകി. കുറിപ്പടിയില്ലാതെ വിപണിയിൽ ലഭിക്കുന്ന മരുന്നാണിത്. മരുന്നിൻ്റെ ദൂഷ്യഫലത്തെപ്പറ്റി വിലയിരുത്തിയ രണ്ട് വിദഗ്‌ധസമിതികളും കുട്ടികളിലെ ഉപയോഗത്തിന് നിരോധനം വേണമെന്നാണ് നിർദേശിച്ചത്. ഡ്രഗ്‌സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് വിലയിരുത്തലുകൾ ശരിവെച്ചു. വിവരം ലേബലിൽത്തന്നെ ഉൾപ്പെടുത്താനും ഓർഗനൈസേഷൻ നിർദേശിച്ചു.