ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് 8,11 വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി


കണ്ണാടിപ്പറമ്പ് :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് 8,11 വാർഡുകളിലെ  മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. എ.പി കുഞ്ഞിരാമൻ മാസ്റ്ററുടെ വീട്ടിൽ നടന്ന പരിപാടി വാർഡ് പ്രസിഡണ്ട് സി.വി ധനേഷിന്റെ  അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ ഉദ്ഘാടനം ചെയ്തു. പഴയകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.

കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് മോഹനൻ, ചിറക്കൽ ബ്ലോക്ക് പ്രസിഡണ്ട് കൂക്കിരി രാജേഷ്, ബ്ലോക്ക് ഭാരവാഹികളായ മോഹനൻ,വിഹാസ് അത്താഴക്കുന്ന്, ഖൈറുന്നിസ.പി, കെ.രാജൻ, ശൈലജ എ.വി, കണ്ണാടിപ്പറമ്പ് മണ്ഡലം ഭാരവാഹികളായ എൻ.ഇ ഭാസ്കര മാരാർ, മഹിളാ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് കെ.ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post