തിരുവനന്തപുരം :- പി.എം.ശ്രീ സ്‌കൂൾ പദ്ധതി അംഗീകരിക്കാനുള്ള തീരുമാനം മാറ്റി സംസ്‌ഥാന സർക്കാർ. വിഷയം മന്ത്രിസഭ പിന്നീട് വിശദമായി ചർച്ച ചെയ്യും. പദ്ധതി അംഗീകരിക്കുന്നതിൽ സിപിഐ എതിർപ്പ് അറിയിച്ചിരുന്നു. 251 സ്‌കൂളുകൾക്ക് 251 കോടി രൂപ ലഭിക്കുന്ന പദ്ധതിയാണ് പി.എം.ശ്രീ.
പദ്ധതി കേരളം അംഗീകരിച്ചാൽ ഓരോ ബ്ലോക്ക് പഞ്ചായത്തിലും 2 സ്‌കൂൾ വീതം കേന്ദ്ര മാതൃകയിൽ വികസിപ്പിക്കും. പദ്ധതി പ്രകാരം വർഷം ഒരു കോടിയോളം രൂപ ഈ സ്‌കൂളുകൾക്കു ലഭിക്കും. ഇതിൽ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കണം. പദ്ധതിയിലൊപ്പിട്ടാൽ നയപരമായി എതിർപ്പുള്ള കേന്ദ്ര വിദ്യാഭ്യാസനയം നടപ്പാക്കേണ്ടി വരുമെന്നതാണ് കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിർപ്പിനു കാരണം. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങൾ പദ്ധതിയിലുൾപ്പെട്ടിട്ടുണ്ട്.