മട്ടന്നൂർ :- മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലി പാലം മുതലുള്ള 600 മീറ്റർ ഭാഗത്തെ പ്രവൃത്തി അന്തിമ ഘട്ടത്തിൽ ആയതിനാൽ 10 മുതൽ 30 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കെ.ആർ.എഫ്.ബി അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലി പാലം വഴി ഇരിക്കൂർ ഭാഗത്തേക്ക് പോകണം. ഇരിക്കൂറിൽ നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ പാലം കഴിഞ്ഞ് ഇടത് തിരിഞ്ഞ് മട്ടന്നൂർ ഭാഗത്തേക്ക് പോകണം.