മയ്യിൽ :- സ്വന്തം മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മറ്റൊരു പെൺകുട്ടിയുടെ വിവാഹത്തിനായി അധ്യാപകർ വിവാഹനിധി കൈമാറി. കയരളത്തെ റിട്ട. അധ്യാപകൻ കെ.സി രാജൻ, കയരളം എയുപി സ്കൂൾ പ്രഥമാധ്യാപിക ഇ.കെ രതി എന്നിവരാണ് മകൾ ഡോ. അരുണിമയുടെ വിവാഹവുമായി ബന്ധപ്പെട്ട് വിവാഹനിധി കൈമാറിയത്.
പ്രദേശത്തെ നിർധന കുടുംബത്തിലെ പെൺകുട്ടിയുടെ മാതാവ് അടുത്തിടെയാണ് അർബുദം ബാധിച്ച് മരിച്ചത്. ഇതിനിടെ വിവാഹനിശ്ചയം കഴിഞെഞ്ഞെങ്കിലും മതിയായ തുക കണ്ടെത്താനാവാതെ പ്രയാസത്തിലായ കുടുംബത്തിനാണ് സഹായം നൽകാൻ ഇവർ തീരുമാനിച്ചത്. കയരളത്തെ സബർമതിയിൽ നടന്ന പരിപാടിയിൽ ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് തുക പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് കൈമാറി.
കെ.വി ഗംഗാധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, കെഎസ്എസ്‌പിഎ സംസ്ഥാന പ്രസിഡൻ്റ് എം.പി. വേലായുധൻ, മുന്നാക്കക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി. സോമൻ നമ്പ്യാർ, കെ.പി. ശശിധരൻ, സി.എച്ച്. മൊയ്തീൻകുട്ടി, കെ. വേലായുധൻ, എം.പി. കുഞ്ഞിമൊയ്തീൻ, കെ.സി. ഗണേശൻ, കെ.പി. ചന്ദ്രൻ, കെ.സി. രമണി എന്നിവർ സംസാരിച്ചു.