പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭീകരവിരുദ്ധ പ്രതിജ്ഞയും പ്രതിഷേധവും നടത്തി

 


ചേലേരി:-കഴിഞ്ഞദിവസം ജമ്മു കശ്മീരിലെ പഹൽഗാമിൽ തീവ്രവാദി ആക്രമണത്തിൽ ജീവൻ വെടിയേണ്ടിവന്ന ഭാരതീയർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചേലേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മെഴുകുതിരി കത്തിച്ചുകൊണ്ട് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ്‌ മുരളി മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും, പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Previous Post Next Post