കമ്പിൽ എ.എൽ.പി സ്കൂൾ ചെറുക്കുന്ന് വാർഷികാഘോഷം നടത്തി


കമ്പിൽ :- കമ്പിൽ എ.എൽ.പി സ്കൂൾ ചെറുക്കുന്ന് 124 മത് വാർഷികാഘോഷവും എൻഡോവ്മെൻ്റ് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എച്ച് സജീവൻ അധ്യക്ഷത വഹിച്ചു. 

SSG ചെയർമാൻ ശ്രീധരൻ സംഘമിത്ര , സ്കൂൾ മാനേജർ ടി.പി ദുർഗാദേവി, മുൻ ഹെഡ്മാസ്റ്റർ കെ.രാമകൃഷ്ണൻ മാസ്റ്റർ, മദേഴ്സ് ഫോറം പ്രസിഡൻ്റ് കെ.രമ്യ, കെ.വി ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സ്മിത ടീച്ചർ സ്വാഗതവും SRG കൺവീനർ സി.കെ ജ്യോതി ടീച്ചർ നന്ദിയും പറഞ്ഞു.

വിദ്യാർഥികളും രക്ഷിതാക്കളും, പൂർവ്വ വിദ്യാർഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Previous Post Next Post