ദില്ലിയിൽ ചേരിയിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തു മരിച്ചു


ദില്ലി :- ദില്ലിയിൽ ചേരിയിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തു മരിച്ചു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഹിണിയിലെ സെക്ടർ 17 ലാണ് തീപിടുത്തം ഉണ്ടായത്. 500ലധികം വീടുകൾ കത്തി നശിച്ചതായി നിഗമനം. നിലവിൽ അഗ്നിശമനസേന തിയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post