മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, യൂത്ത് വിംഗ് മയ്യിൽ വ്യാപാരോത്സവം 2025 ന്റെ രണ്ടാമത് നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം 5.30 ന് ചിന്മയി മെഡിക്കൽസ് പരിസരത്ത് വെച്ച് നടക്കും. മയ്യിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് പി.സി സഞ്ജയ് കുമാർ ഉദ്ഘാടനവും ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനവും നിർവ്വഹിക്കും.
വാർഡ് മെമ്പർ യൂസുഫ് പാലക്കീൽ മുഖ്യാതിഥിയാകും. ചടങ്ങിൽ പോപ്പിൻസ് കണ്ണൂർ അവതരിപ്പിക്കുന്ന റോക്ക് ആൻഡ് ഡാൻസും മ്യൂസിക്കൽ ഇവന്റും അരങ്ങേറും.